ദോഹ: പ്രവാസി വെല്‍ഫെയര്‍ കുറ്റ്യാടി മണ്ഢലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ക്ക റൂട്സിന്റെ സഹകരണത്തോടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പുതുതായി ആരംഭിച്ച നേര്ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും നോര്‍ക്ക ഐ.ഡി കാര്‍ഡ് രജിസ്ട്രേഷനുമായി ഉംഗുവൈലിനയിലെ തണല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ക്യാമ്പ് നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി.
പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാസിഖ് നാരങ്ങോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ......
ദോഹ: വിദ്യാർത്ഥികളി ലെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുന്നതി നായി വക്റ ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ്ലാമിയയിൽ സാഹിത്യ വേദി രൂപീകരിച്ചു.മദ്രസ ഹെഡ് ബോയ് നസാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മാപ്പിള കല അക്കാദമി ഖത്തർ ചാപ്റ്റർ സെക്രട്ടറി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ എം.ടി. ......
ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.)
ഗാന്ധി ജയന്തി ആഘോഷത്തിന് ഉജ്വലസമാപനം.
ഡി പി എസ്
മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും ആസ്പദമാക്കിയുള്ള പ്രത്യേക ഏകാങ്ക നാടകമാണ് ശ്രദ്ധേയമായത്.
മഹാരാഷ്ട്രത്തിലെ പ്രശസ്ത സിനിമ-നാടകകലാകാരൻ മകരന്ദ് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഗാന്ധി’ എന്ന ഏകാങ്ക നാടകം അവതരിപ്പിച്ചത്. ആഴമുള്ള സന്ദേശവും മികച്ച അവതരണവും നിറഞ്ഞ നാടകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.ഐ.സി.സി. ......
അൽ ഖോർ : ഖത്തറിലെ യുവാക്കളിൽ ആരോഗ്യമുള്ള ജീവിതശൈലി വളർത്തുന്നതിനായി ഫോകസ് ഖത്തറും നസീം മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാർട്ട്ബീറ്റ് 2025 ഫിറ്റ്നസ് ചലഞ്ചിനു തുടക്കമായി.
അൽ ഖോറിലെ നസീം മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ നസീം ഹെൽത്ത് കെയർ ജനറൽ മാനേജർ ഷാനവാസ് ഉത്ഘാടനം നിർവഹിച്ചു. യുവാക്കളിൽ വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ തടയുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നൽകുകയും പ്രവാസികളുടെ സമൂഹാരോഗ്യ പ്രവർത്തനങ്ങൾക്ക് ഫോക്കസ് നടത്തുന്ന എല്ലാ ഉദ്യമങ്ങൾക്കും നസീം ഹെൽത്ത് സെന്ററിന്റെ പിന്തുണ അദേഹം ഉറപ്പ് നൽകുകയും ചെയ്തു. ......
കൊച്ചി: ട്രൈബ്യൂണലുകൾ ഗുരുതരമായ വീഴ്ച വരുത്തരുത്'
ഒരു വിഷയത്തിൽ പുനഃപരിശോധനക്കായി ഹൈക്കോടതി ഒരു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ചുമതലപ്പെടുത്തുമ്പോൾ, ആ ട്രൈബ്യൂണൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്? അതിനുള്ള വ്യക്തമായ മറുപടിയാണ് 2025 KHC OnLine 1047 എന്ന സുപ്രധാന വിധിയിലൂടെ ഭരണഘടന മുന്നോട്ടുവെച്ചിരിക്കുന്നത്: കക്ഷികൾക്ക് വാദിക്കാൻ അവസരം നൽകുക എന്നത് ഒരുകാരണവശാലും ഒഴിവാക്കാനാവാത്ത നിയമപരമായ ബാധ്യതയാണ്.
പ്രകൃതിനീതിയുടെ ലംഘനം: ഗുരുതരമായ വീഴ്ച
നിയമപരമായ നടപടിക്രമങ്ങളുടെയെല്ലാം അടിസ്ഥാന തത്വമാണ് പ്രകൃതിനീതിയുടെ തത്വങ്ങൾ (Principles of Natural Justice). അതായത്, ഒരു വ്യക്തിയെ ബാധിക്കുന്ന ഏത് തീരുമാനമെടുക്കുമ്പോഴുംഅവരുടെ വാദം കേൾക്കണം. ......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവനും ദേവസ്വം പ്രസിഡന്റ് പി.എസ്.......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി സംഭവത്തിൽ വിജിലൻസിന്റെ അന്വേഷണപുരോഗതി റിപ്പോർട്ട് ഈ മാസം 27-ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ ഒട്ടേറെ ക്രമക്കേടുകളും പൊരുത്തക്കേടുകളും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാൽ കേസിന്റെ ദുരൂഹത വർധിക്കുകയാണ്.
ശബരിമല ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ......
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കുരുക്കിലാകാൻ സാധ്യതയേറി. വ്യവസായി വിജയ് മല്യ സ്പോൺസർ ചെയ്ത 30 കിലോയിലേറെ സ്വർണ്ണം പാകിയതുമായി ബന്ധപ്പെട്ട മഹസറും രജിസ്റ്ററും ദേവസ്വം വിജിലൻസ് റെയ്ഡിൽ പിടിച്ചെടുത്തതോടെയാണ് വഴിത്തിരിവ്.
കാൽ നൂറ്റാണ്ടിനിടെ കാണിക്കയായി ലഭിച്ച സ്വർണ്ണം ഉൾപ്പെടെയുള്ള അമൂല്യ സമ്പത്തിൽ പലതും അപഹരിക്കപ്പെട്ടു എന്ന സംശയവും ഇതോടെ ബലപ്പെട്ടു. ......
ന്യൂഡൽഹി: സിവിൽ സർവീസസ് പരീക്ഷാ (CSE) പ്രിലിമിനറി ടെസ്റ്റുകളുടെ ഉത്തരസൂചിക (Answer Keys) പ്രസിദ്ധീകരിക്കുന്നത് വൈകുന്നതിനെച്ചൊല്ലി കേന്ദ്ര പബ്ളിക് സർവ്വീസസ് കമ്മീഷൻ (UPSC) സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ. ഉദ്യോഗാർത്ഥികളുടെ പരാതികൾ യഥാസമയം പരിഹരിക്കുന്നത് വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് യുപിഎസ്സി ജുഡീഷ്യൽ നിരീക്ഷണത്തിലായത്.
ഹിമാൻഷു കുമാർ ആൻഡ് അദർസ് v. ......
49-ാമത് വയലാർ സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്കാണ് ഈ വർഷത്തെ വയലാർ പുരസ്കാരം. ടി.ഡി.......